സൗദിയിൽ വ്യോമഗതാഗതം താറുമാറായി; വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് നിർദ്ദേശം

വ്യോമഗതാഗതം തടസപ്പെടുകയും സുരക്ഷാ ആശങ്ക വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ, അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാൽ കെട്ടിടത്തിനുള്ളിൽ തന്നെ തുടരണമെന്നും സൗദിയിലെ ഇന്ത്യക്കാർക്ക് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

By Senior Reporter, Malabar News
Saudi Arabia
Rep. Image

റിയാദ്: സൗദിയിൽ വിമാന സർവീസുകൾ താറുമാറായത് ഇന്ത്യക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തെ തുടർന്നാണ് സൗദി അറേബ്യയിലെ വ്യോമഗതാഗത സർവീസുകൾ പ്രതിസന്ധിയിലായത്.

ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്‌ടങ്ങൾ സംഭവിക്കുകയും നിർത്തിയിട്ടിരുന്ന സൗദിയ എയർലൈൻസ് വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് റിയാദിൽ നിന്നുള്ള വിമാന സർവീസുകളിൽ 55 ശതമാനത്തോളം മുടങ്ങി.

പട്ടികയിൽ ഉണ്ടായിരുന്ന 378 വിമാനങ്ങളിൽ 169 എണ്ണത്തിന് മാത്രമാണ് സർവീസ് നടത്താൻ സാധിച്ചത്. കൂടാതെ, അബ്ഹ അന്തരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ഇന്ത്യൻ വിമാന കമ്പനികളായ ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്നിവ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

കൂടാതെ, ലുഫ്‌താൻസ, എയർ കാനഡ തുടങ്ങിയ പ്രമുഖ അന്താരാഷ്‌ട്ര വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ബുധനാഴ്‌ച കിങ് ഖാലിദ് വിമാനത്താവളത്തിനും അബ്ഹ വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വ്യോമഗതാഗതം തടസപ്പെടുകയും സുരക്ഷാ ആശങ്ക വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ, അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാൽ കെട്ടിടത്തിനുള്ളിൽ തന്നെ തുടരണമെന്നും സൗദിയിലെ ഇന്ത്യക്കാർക്ക് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE