ന്യൂഡെൽഹി: ഗ്യാനേഷ് കുമാർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി ഇന്ത്യ സഖ്യ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണത്തിൽ തെളിവുകൾ സമർപ്പിക്കാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. രാഷ്‌ട്രപതിയുമായി ഇന്ത്യ സഖ്യ നേതാക്കൾ രാഷ്‌ട്രപതി ഭവനിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ.
സഖ്യ നേതാക്കൾ രാഷ്‌ട്രപതിക്ക് നിവേദനം നൽകി. കമ്മീഷനെതിരെയുള്ള പരാതികൾ രാഷ്‌ട്രപതി കേട്ടെന്നും പരിശോധിക്കുമെന്ന് അറിയിച്ചതായും രാഹുൽ പറഞ്ഞു. ആരോപണങ്ങളെ എതിർത്തില്ല. തെളിവുകൾ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചതായി രാഷ്‌ട്രപതിയോട് പറഞ്ഞതായി രാഹുൽ പറഞ്ഞു.
രാഷ്‌ട്രപതിക്ക് തെളിവുകൾ കൈമാറുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ അറിയിച്ചു. ചർച്ചകളെ കുറിച്ച് രാഷ്‌ട്രപതി ഭവനിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. പാർലമെന്റിൽ നിന്ന് മാർച്ചുമായാണ് നേതാക്കൾ രാഷ്‌ട്രപതി ഭവനിലേക്ക് എത്തിയത്. മാർച്ച് പോലീസ് തടഞ്ഞിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെയും നേതാക്കളുടെയും മാർച്ച്. അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ മുന്നോടിയായി ഇന്റർനെറ്റ് സേവനങ്ങൾ നിർത്താൻ ഡെൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനപഥ്- കർത്തവ്യ പഥ് ജങ്ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്‌ച രാത്രി പത്തുമണിമുതൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്‌ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്‌ട്രപതി ഭവനിൽ ഇന്ത്യ മുന്നണിയിലെ പത്തോളം നേതാക്കളാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തുന്നത്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി തുടങ്ങിയ നേതാക്കളാണ് രാഷ്‌ട്രപതിയെ കാണുന്നത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്




































