മാസപ്പടിക്കേസ്; പിണറായിയുടെ ഹരജിയിൽ വാദം ബുധനാഴ്‌ച, പ്രത്യേക ബെഞ്ച്

സ്‌റ്റിസ്‌ ജോയ് മാല ബാഗ്‌ചി, ജെവി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.

By Senior Reporter, Malabar News
Chief Minister

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹരജി സുപ്രീം കോടതി ലിസ്‌റ്റ് ചെയ്‌തു. അപ്പീലിൽ വാദം ബുധനാഴ്‌ച ആരംഭിക്കും. ജസ്‌റ്റിസ്‌ ജോയ് മാല ബാഗ്‌ചി, ജെവി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.

വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഉപഹരജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്. എല്ലാ ഹരജികളും ബുധനാഴ്‌ച പരിഗണിക്കും.

മാസപ്പടി, ഹവാല ഇടപാടുകളുടെ അന്വേഷണത്തിന് രണ്ട് സംഘങ്ങളെയാണ് വിജിലൻസ് രൂപീകരിച്ചിരിക്കുന്നത്. സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. വിജിലൻസ് ഐജിയുടെ ചുമതല വഹിക്കുന്ന ഡിഐജി തോംസാൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. അതിനിടെ, വെള്ളിയാഴ്‌ച ഇഡി ഓഫീസിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇഡി സമൻസ് നൽകിയിട്ടുണ്ട്. പിണറായി വിജയന്റെ വീട്ടിലെത്തിയ ഉദ്യോഗസ്‌ഥർ സമൻസ് വീടിന്റെ ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു.

വീണയുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെയുള്ള കാലയളവിൽ സിഎംആർഎൽ നൽകിയെന്നാണ് ഇഡി റിപ്പോർട്. ഐടി ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടൻസി എന്ന നിലയിൽ ഇതേ കാലയളവിൽ വീണയ്‌ക്കും പ്രതിഫലം നൽകി.

എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. പ്രത്യേകിച്ച് സേവനമൊന്നും നൽകാതെത്തന്നെ ഇത്രയധികം രൂപ വീണ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡി കണ്ടെത്തിയത്. ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികൾ കടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE