സൗദിയിൽ രണ്ടിടത്ത് ഹൂതി ആക്രമണം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

സൗദിയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിന് നേരെ ഹൂതികൾ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയതായി സൗദി സഖ്യ സേന അറിയിച്ചു. പുലർച്ചെ റിയാദിന് നേരെയും ആക്രമണം ഉണ്ടായി.

By Senior Reporter, Malabar News
Houthi missile attack to Saudi Arabia
Rep. Image

ദുബായ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും മിസൈലാക്രമണവുമായി ഹൂതികൾ. സൗദിയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിന് നേരെ ഹൂതികൾ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയതായി സൗദി സഖ്യ സേന അറിയിച്ചു. പുലർച്ചെ റിയാദിന് നേരെയും ആക്രമണം ഉണ്ടായി. ബാലിസ്‌റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി സൗദി പ്രതിരോധ സേന അറിയിച്ചു.

സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സൗദിയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കുന്നത് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് റിയാദിലേക്കുള്ള എല്ലാ സർവീസുകളും ഈമാസം 31 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ, ദമാം, മദീന സർവീസുകൾ 27 വരെ റദ്ദാക്കി. ദുബായിൽ നിന്ന് ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനങ്ങൾ 29 വരെയും റദ്ദാക്കി.

അതേസമയം, യെമനിലെ സുഖാർ ദ്വീപിന് സമീപം ആക്രമിക്കപ്പെട്ട ഇന്ത്യൻ യോട്ടിലെ 14 പേരും സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യോട്ടിലുള്ളവരെ യെമനിലെ ഹൊദെയ്‌ദയിൽ എത്തിച്ചു. യോട്ടിന് നേരെയുണ്ടായ ആക്രമണത്തിൽ ദുരൂഹത തുടരുകയാണ്. എന്താണ് സംഭവിച്ചതെന്ന കാര്യം ഇപ്പോഴും അവ്യക്‌തമാണെന്ന് യെമനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

യെമനിൽ സാധാരണ ജനങ്ങളെയും ഗോത്ര വിഭാഗങ്ങളെയും സഖ്യസേന ലക്ഷ്യമിട്ടെന്ന ഹൂതികളുടെ ആരോപണം സൗദി നിഷേധിച്ചു. ഗോത്രവിഭാഗങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്ന് സൗദി പറഞ്ഞു. അതേസമയം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ കൊല്ലപ്പെട്ട പ്രവാസി ഇന്ത്യക്കാരൻ കമലേഷ് പാണ്ഡെയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE