മൈക്രോഫിനാൻസ് കേസ്; ഒരാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയപ്പെടുന്നതെന്നും, അന്വേഷണത്തിന് പിന്നിൽ ആരാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു.

By Senior Reporter, Malabar News
High Court
Rep. Image

കൊച്ചി: മൈക്രോഫിനാൻസ് അഴിമതി കേസിൽ അന്വേഷണം നീണ്ടുപോകുന്നതിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയപ്പെടുന്നതെന്നും, അന്വേഷണത്തിന് പിന്നിൽ ആരാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു.

അന്വേഷണം തുടങ്ങി ആറുവർഷമായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ ഇതുവരെ ഒരു കുറ്റപത്രം മാത്രമാണ് സമർപ്പിച്ചത്. തങ്ങളുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അതും ഉണ്ടാവുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, സാങ്കേതികവും നടപടിക്രമവുമായ കാരണങ്ങളാലാണ് കാലതാമസം ഉണ്ടായതെന്നും മനഃപൂർവം വൈകിപ്പിച്ചിട്ടില്ലെന്നും എസ്. ശശിധരൻ കോടതിയെ അറിയിച്ചു. രണ്ടു ദിവസത്തിനകം കുറ്റപത്രങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ, അത് പ്രായോഗികമല്ലെന്നും നാലാഴ്‌ചയെങ്കിലും സമയം വേണമെന്നും അന്വേഷണ ഉദ്യോഗസ്‌ഥൻ ആവശ്യപ്പെട്ടു.

തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ റിപ്പോർട്ടുകൾ ഒരാഴ്‌ചയ്‌ക്കകം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഒരാഴ്‌ചയ്‌ക്കകം കൂടുതൽ റിപ്പോർട്ടുകൾ സമർപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കും. ബാക്കി റിപ്പോർട്ടുകളും എത്രയും വേഗം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എംഎസ് അനിൽ നൽകിയ ഹരജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. 2016ലാണ് വിഎസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്.

സ്‌ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടികൾ വായ്‌പ എടുത്തത്തിലാണ് അഴിമതി ആരോപണം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡണ്ട് എൻ. സോമൻ, മൈക്രോഫിനാൻസ് കോഡിനേറ്റർ കെകെ മഹേശൻ എന്നിവർ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE