ലൗ ജിഹാദിനെതിരെ ഏതറ്റം വരെയും പോകും; യോഗി ആദിത്യനാഥ്

By Syndicated , Malabar News
Yogi adithya nath_Malabar news
Ajwa Travels

ലക്‌നൗ: ‘ലൗ ജിഹാദ് ഉത്തര്‍പ്രദേശില്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ജൗന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു ആദിത്യനാഥിന്റെ പ്രസ്‌താവന.

‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്‌തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ ആദിത്യനാഥ് പറഞ്ഞു.

ലൗ ജിഹാദിന് കൂട്ടുനില്‍ക്കുന്നവര്‍ പിന്‍മാറിയില്ലെങ്കില്‍ രാം നാം സത്യ യാത്ര ആരംഭിക്കുമെന്നും, സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും യോഗി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് ലോ കമ്മീഷന്‍ ലൗ ജിഹാദിന്‍മേല്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ കാണ്‍പൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.

Read also: വേല്‍യാത്രയുടെ ഉദ്ദേശം വര്‍ഗീയ സംഘര്‍ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE