ശ്രീറാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാന നായക വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ബോളിവുഡ് ചലച്ചിത്രം ‘അന്ധാധുൻ’ മലയാളത്തിൽ റീമേക്ക് ചെയ്യുന്നു. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ചിത്രം മലയാളത്തിൽ അണിയിച്ചൊരുക്കുന്നത്.
പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, അഹാന കൃഷ്ണകുമാർ, ശങ്കർ തുടങ്ങിയവരും മുഖ്യവേഷങ്ങളിൽ അഭിനയിക്കും എന്നാണ് റിപ്പോർട്ട്.
ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്തെ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘അന്ധാധുൻ’ വിദേശ മാർക്കറ്റുകളിലടക്കം മികച്ച പ്രതികരണമാണ് നേടിയിരുന്നത്. 460 കോടിയാണ് ചിത്രം ലോക വ്യാപകമായി കളക്ട് ചെയ്തത്. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും അണിയറയിൽ ഒരുങ്ങുകയാണ്.
Read also: ഓൺലൈനിൽ തരംഗം സൃഷ്ടിച്ച് ‘സ്വദേശി ടൂട്ടർ’; ട്വിറ്ററിന് എതിരാളി