ഓൺലൈനിൽ തരംഗം സൃഷ്‌ടിച്ച് ‘സ്വദേശി ടൂട്ടർ’; ട്വിറ്ററിന് എതിരാളി

By News Desk, Malabar News
Tooter App
Ajwa Travels

ട്വിറ്ററിനോട് കിടപിടിക്കാൻ ഇന്ത്യയിൽ നിന്നൊരു അപരൻ. അടുത്തിടെ ട്വിറ്ററിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് ‘ടൂട്ടർ’ ശ്രദ്ധ നേടിയിരിക്കുന്നത്. പേര് മാത്രമല്ല ഇന്റർഫേസും പ്രവർത്തനരീതിയും നിറങ്ങൾ പോലും ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടർ ആപ്പ് നിർമിച്ചിരിക്കുന്നത്. ട്വിറ്ററിന് ഇന്ത്യയുടെ തിരിച്ചടിയെന്ന രീതിയിലാണ് പലരും ഈ ആപ്പ് ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ മാസ്‌റ്റോഡൺ പ്രൊജക്റ്റിൽ നിന്നാണ് ടൂട്ടർ ഉരുത്തിരിഞ്ഞത്. നീല നിറത്തിലുള്ള ശംഖാണ് ടൂട്ടറിന്റെ ലോഗോ. സ്വദേശി ആന്ദോളൻ 2.0 എന്ന പ്രാദേശിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂട്ടർ തയാറാക്കിയിരിക്കുന്നതെന്നാണ് ടൂട്ടറിന്റെ ആമുഖ പേജിൽ നിർമാതാക്കൾ നൽകുന്ന വിവരം.

Also Read: ധൈര്യമുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്‍ജി

2020 ജൂലൈ മുതലാണ് ടൂട്ടർ ഗൂഗിൾ പ്ളേ സ്‌റ്റോറിൽ എത്തിയത്. ട്വിറ്ററിൽ ലഭ്യമായ എല്ലാ സേവനങ്ങളും ടൂട്ടറിലും ലഭ്യമാണ്. ഹ്രസ്വ സന്ദേശങ്ങൾക്ക് ട്വിറ്ററിൽ ട്വീറ്റ് ചെയ്യുക എന്ന് പറയുമ്പോൾ ടൂട്ടറിൽ ‘ടൂറ്റ്’ ചെയ്യുക എന്നാണ് പറയുന്നത്. ടൂട്ടർ ആപ്പ് ഗൂഗിൾ പ്ളേ സ്‌റ്റോറിൽ ലഭ്യമാണ്. ഡെസ്‌ക്‌ടോപ്പിൽ ടൂട്ടർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ tooter.in എന്ന വെബ്സൈറ്റാണ് തുറക്കേണ്ടത്. ഇ മെയിൽ അഡ്രസും യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ടൂട്ടറിൽ അക്കൗണ്ട് ആരംഭിക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്, സദ്ഗുരു, രാഹുൽ ഗാന്ധി എന്നിവർക്കെല്ലാം ടൂട്ടറിൽ വെരിഫൈഡ് അക്കൗണ്ട് ഉണ്ട്. സിനിമാ താരങ്ങളായ ദീപിക പദുകോൺ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ സംവിധായകൻ കരൺ ജോഹർ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവരാണ് ടൂട്ടറിൽ അക്കൗണ്ടുള്ള മറ്റ് പ്രമുഖർ.

Kerala News: സ്‌പ്രിൻഗ്ളർ കരാർ; പുതിയ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE