ധൈര്യമുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്‍ജി

By Syndicated , Malabar News
Mamta banarjee_Malabar news
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് ശക്‌തമാവുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് വിലക്ക് വാങ്ങാനാണ്  ബിജെപി ശ്രമമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്.

അടുത്തവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മമതയുടെ ആരോപണം. തന്നെ ജയിലില്‍ അടച്ചാലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയായിരിക്കും തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘ഒരു കാര്യം ഞാന്‍ വ്യക്‌തമായി പറയുകയാണ്. ബിജെപിയേയോ അവരുടെ ഏജന്‍സികളെയോ എനിക്ക് ഭയമില്ല. ചങ്കൂറ്റമുണ്ടെങ്കില്‍ എന്നെ ഒന്ന് അറസ്‌റ്റ് ചെയ്‌ത്‌ ജയിലില്‍ അടക്ക്. ജയിലില്‍ കിടന്നും ഞാന്‍ തിരഞ്ഞെടുപ്പിനെ  നേരിടും. തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യും’, റാലിയില്‍  മമത പ്രതികരിച്ചു.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബംഗാള്‍  പിടിച്ചെടുത്ത് ബിഹാറിലെ വിജയം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.

Read also: ഗോവധ നിരോധനം കര്‍ണാടകയിലും; നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE