കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഇതേ തുടർന്ന് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻറിന് മുന്നിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച കഴിഞ്ഞും തുടരുകയാണ്.
ഇലക്ട്രിക് ഓട്ടോകളെ നഗരത്തിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നാണ് ഐഎൻടിയുസി, എസ്ടിയു, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ നിലപാട്. ഇതോടെ, ഇലക്ട്രിക് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന രോഗികളുൾപ്പെടെ യാത്രക്കാർ ദുരിതത്തിലുമായി. സിഐടിയുവും എഐടിയുസിയും സമരത്തിന്റെ ഭാഗമായില്ല.
ഇലക്ട്രിക് ഓട്ടോക്കാർക്ക് സംരക്ഷണം നൽകാനുള്ള പൊലീസ് ശ്രമത്തിനിടെ നടക്കാവ് സിഐ ബിശ്വാസിന്റെ കാലിൽ ഓട്ടോ കയറി. സർക്കാറിന്റെ അംഗീകാരമുള്ള ഇലക്ട്രിക് ഓട്ടോകളെ തടയാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
Read also: മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി































