ഇലക്‌ട്രിക് ഓട്ടോ സർവീസ് അനുവദിക്കില്ല; ഒരു വിഭാഗം സംഘടനകൾ സമരത്തിൽ

By Desk Reporter, Malabar News
E auto inkerala
Representational image

കോഴിക്കോട്: ഇലക്‌ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഇതേ  തുടർന്ന് കോഴിക്കോട്  കെഎസ്ആർടിസി ബസ് സ്‌റ്റാൻറിന് മുന്നിൽ സംഘർഷാവസ്‌ഥ രൂപപ്പെട്ടു.  രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച കഴിഞ്ഞും തുടരുകയാണ്.

ഇലക്‌ട്രിക് ഓട്ടോകളെ നഗരത്തിൽ  സർവീസ് നടത്താൻ അനുവദിക്കില്ലെന്നാണ്  ഐഎൻടിയുസി, എസ്ടിയു, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ നിലപാട്. ഇതോടെ, ഇലക്‌ട്രിക് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന രോഗികളുൾപ്പെടെ യാത്രക്കാർ ദുരിതത്തിലുമായി.  സിഐടിയുവും എഐടിയുസിയും സമരത്തിന്റെ ഭാഗമായില്ല.

ഇലക്‌ട്രിക് ഓട്ടോക്കാർക്ക് സംരക്ഷണം നൽകാനുള്ള പൊലീസ് ശ്രമത്തിനിടെ നടക്കാവ് സിഐ ബിശ്വാസിന്‍റെ കാലിൽ ഓട്ടോ കയറി. സർക്കാറിന്‍റെ അംഗീകാരമുള്ള ഇലക്‌ട്രിക് ഓട്ടോകളെ തടയാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

Read also: മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് യുഡിഎഫ് സ്‌ഥാനാര്‍ഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE