കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

By Staff Reporter, Malabar News
malabarnews-covid-test
Representational Image
Ajwa Travels

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്‌ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്വകാര്യ ലാബുകള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്‌ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാൻ കോടതി അനുമതി നൽകി.

2100 രൂപയായിരുന്ന ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1500 രൂപയായും 625 രൂപയായിരുന്ന ആന്റിജന്‍ ടെസ്‌റ്റിന് 300 രൂപയായിട്ടുമാണ് സംസ്‌ഥാന സര്‍ക്കാര്‍ കുറച്ചിരുന്നത്. ഇത് ചോദ്യം ചെയ്‌താണ്‌ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഐസിഎംആറിനാണ് കോവിഡ് ടെസ്‌റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്‌ഥാന സര്‍ക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സംസ്‌ഥാന സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചന നടത്തിയില്ലെന്നും, ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും ലാബുകള്‍ വാദിച്ചു. ലാബുകളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Read Also: ഹൈക്കമാന്‍ഡുമായി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍; കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE