പിബി നൂഹ് ഐഎഎസിന് കോവിഡ്

By News Desk, Malabar News
MalabarNews_pb nooh
പിബി. നൂഹ്

തിരുവനന്തപുരം: പിബി നൂഹ് ഐഎഎസിന് കോവിഡ് സ്‌ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിബി നൂഹ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്‌റ്റിന് വിധേയരാകണമെന്നും, ജാ​ഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു. പത്തനംതിട്ട ജില്ലാ കളക്‌ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ആഴ്‌ചയാണ് അവിടെ നിന്ന് സ്‌ഥലം മാറ്റം ലഭിച്ചത്. ‘കളക്‌ടർ ബ്രോ’ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സ്‌ഥലം മാറ്റം മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.

നിലവിൽ അദ്ദേഹം അഡീഷണൽ ചീഫ് ഇലക്‌ടറൽ ഓഫീസറാണ്. പത്തനംതിട്ടയിൽ നിന്ന് പാലക്കാടേക്ക് ആണ് അദ്ദേഹത്തിന് ആദ്യം മാറ്റം ലഭിച്ചത്. എന്നാൽ പാലക്കാടെത്തി മണിക്കൂറുകൾക്കകം അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് നിയമനം ലഭിക്കുക ആയിരുന്നു.

National News: ഉത്തരാഖണ്ഡ്; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE