ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമണവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. 30കാരനായ മനീന്ദര്‍ സിങ് എന്ന മോണിയെ ചൊവ്വാഴ്ച ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക യൂണിയനുകള്‍ സംഘടിപ്പിച്ച ട്രാക്ടർ റാലിയില്‍ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദര്‍ സിങ്. ഡെല്‍ഹി സ്വരൂപ് നഗർ സ്വദേശിയാണ് ഇയാൾ. കേസിലെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍പ്പെട്ട ആളായിരുന്നു മനീന്ദര്‍ സിങ്.
അറസ്റ്റിനെ തുടര്‍ന്ന് സ്വരൂപ് നഗറിലെ മനീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് വാളുകള്‍ ഡെല്‍ഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരി 26ന് ചെങ്കോട്ടയിൽ വെച്ച് രണ്ട് വാളുകള്‍ ചുഴറ്റുന്ന വീഡിയോയില്‍ മനീന്ദര്‍ സിങ്ങിനെ കണ്ടിരുന്നതായി ഡെല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Kerala News: സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം; വിവാദത്തിൽ പ്രതികരിച്ച് കമൽ