തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ് സാധ്യത. മാർച്ച് ആദ്യം സ്ഥാനാർഥി പട്ടിക കേന്ദ്രത്തിന് കൈമാറുകയും വിജയ്യാത്ര അവസാനിക്കുന്നതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയുമാണ് ബിജെപി ലക്ഷ്യം.
അതേസമയം മുന്നണിയിലെ സീറ്റ് ചർച്ചകൾ, സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് പ്രകടന പത്രിക തുടങ്ങിയവയെല്ലാം പാതിവഴിയിലാണ്. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ചുരുങ്ങിയ സമയം കൊണ്ട് സീറ്റ് ചർച്ചകൾ, സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് പ്രകടന പത്രിക തുടങ്ങിയവയെല്ലാം തീർക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ബിജെപിയിൽ ഉളളത്.
Read also: പാലാരിവട്ടം പാലം; ഭാരപരിശോധന ഇന്ന് നടത്തും