ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ബിജെപി എംപി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്നുള്ള എംപി നന്ദ്കുമാർ സിങ് ചൗഹാൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.
2018 ഏപ്രിൽ 18 വരെ മധ്യപ്രദേശ് ബിജെപി അധ്യക്ഷനായി പ്രവർത്തിച്ച ചൗഹാൻ 1996 മുതൽ തുടർച്ചയായി ഖണ്ഡ്വ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. 2009ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്.
ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Saddened by the demise of Lok Sabha MP from Khandwa Shri Nandkumar Singh Chauhan Ji. He will be remembered for his contributions to Parliamentary proceedings, organisational skills and efforts to strengthen the BJP across Madhya Pradesh. Condolences to his family. Om Shanti.
— Narendra Modi (@narendramodi) March 2, 2021
Read Also: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചേക്കും