ബിജെപി എംപി കോവിഡ് ബാധിച്ച് മരണപ്പെട്ടു

By Staff Reporter, Malabar News
nandkumar_singh_chauhan
നന്ദ്കുമാർ സിങ് ചൗഹാൻ
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ബിജെപി എംപി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്നുള്ള എംപി നന്ദ്കുമാർ സിങ് ചൗഹാൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ  തിങ്കളാഴ്‌ച രാത്രിയായിരുന്നു അന്ത്യം.

കോവിഡ് സ്‌ഥിരീകരിച്ച ശേഷം ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.

2018 ഏപ്രിൽ 18 വരെ മധ്യപ്രദേശ് ബിജെപി അധ്യക്ഷനായി പ്രവർത്തിച്ച ചൗഹാൻ 1996 മുതൽ തുടർച്ചയായി ഖണ്ഡ്വ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. 2009ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്.

ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Read Also: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE