കിഫ്ബിക്കെതിരെ ഇഡി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഇഒക്ക് നോട്ടീസ്

By Team Member, Malabar News
KIIFB
Representational image
Ajwa Travels

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശപണം സ്വീകരിച്ചുവെന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസിന്റെ ഭാഗമായി കിഫ്ബി സിഇഒ കെഎം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവർക്ക് നോട്ടീസയച്ചു.

ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച ഹാജരാകണമെന്ന് വ്യക്‌തമാക്കിയാണ് ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ഒപ്പം തന്നെ കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹോൾസെയിൽ ബാങ്കിഗ് എക്‌സിക്യൂട്ടീവ് ഹെഡിനാണ് നോട്ടീസ് അയച്ചിട്ടുള്ളത്. കൂടാതെ കേസിന്റെ ഭാഗമായി ധനമന്ത്രി തോമസ് ഐസക്കിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചനകൾ.

Read also : ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE