ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം

By Syndicated , Malabar News
BJP's protest
Representational Image
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ​ ബിജെപിക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം.

31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപിക്കാണ് വിജയം. 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി. ആം ആദ്മി പാര്‍ട്ടിക്ക് 46 ഓളം സീറ്റുകളില്‍ ജയിക്കാനായി.

സർക്കാർ പാവങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്കുള്ള അംഗീകാരമാണ്​ വിജയമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പറഞ്ഞു. കഴിഞ്ഞയാഴ്‌ച നടന്ന ആറ്​പ്രധാന മുനിസിപ്പൽ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പും ബിജെപിക്ക് അനുകൂലമായിരുന്നു.

Read also: ഇന്ത്യയിലെ പ്രവർത്തനം വിലക്കണമെന്ന് ആവശ്യം; ആമസോണിന് പുതിയ വെല്ലുവിളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE