ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി മുന്നിൽ

By Desk Reporter, Malabar News
BJP
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ടിടത്തും ആം ആദ്‌മി പാർട്ടി (എഎപി) ഒരിടത്തും മുന്നിട്ട് നിൽക്കുന്നു.

31 ജില്ലാ പഞ്ചായത്തുകളിൽ 20 ഇടത്തും ബിജെപി മുന്നിലാണ്. 231 താലൂക്ക് പഞ്ചായത്തുകളിൽ 51ലും ബിജെപിക്കാണ് ലീഡ്. ഏഴ് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഭാവ് നഗർ, അമ്രേലി എന്നിവിടങ്ങളിലെ ചില ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ആം ആദ്‌മി പാർട്ടി മുന്നിലാണ്.

മൊത്തം 8,474 സീറ്റുകളിൽ 8,235 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്, ബാക്കി സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നേരത്തെ നടന്ന വോട്ടെടുപ്പിൽ 576 സീറ്റുകളിൽ 483 എണ്ണം നേടി ബിജെപി വിജയം കൈവരിച്ചിരുന്നു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി സൂറത്തിലെ 27 സീറ്റുകൾ നേടി കോൺഗ്രസിനെ തറപറ്റിക്കുകയും ഇവിടുത്തെ പ്രധാന പ്രതിപക്ഷമായി മാറ്റുകയും ചെയ്‌തിരുന്നു.

സൂറത്തിൽ ആകെയുള്ള 120 സീറ്റുകളിൽ 93 എണ്ണം നേടിയാണ് ബിജെപി ഭരണം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടിയ കോൺഗ്രസിന് പക്ഷെ ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.

Also Read:  ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE