ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ

By Staff Reporter, Malabar News
nodeep-kb
Ajwa Travels

ന്യൂഡെൽഹി: ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഗുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിൽ അടച്ച ദളിത് പൗരാവകാശ പ്രവർത്തക നോദീപ് കൗർ. ഗുരുതരമായ ആരോപണങ്ങളാണ് അവർ പോലീസിനെതിരെ ഉന്നയിച്ചത്. തനിക്കൊപ്പം പൊലീസ് കസ്‌റ്റഡിയിലെടുത്ത സ്‌ത്രീകൾക്കും സമാനമായ അനുഭവമാണ് ജയിലിൽ ഉണ്ടായതെന്നും നോദീപ് കൗർ വെളിപ്പെടുത്തി.

കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ യുവജനങ്ങൾ പങ്കെടുക്കുന്നത് തടയാനാണ് തന്നെയും ദിശ രവിയെയും അടക്കമുള്ളവരെ ജയിലിൽ അടച്ചതെന്ന് നോദീപ് കൗർ ആരോപിക്കുന്നു. സമാധാനപരമായി നടത്തിയ സമരത്തിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്ന് പറഞ്ഞ നോദീപ് യുവാക്കളെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും ചൂണ്ടിക്കാട്ടി. സിംഗുവിൽ ക‌ർഷക സമരത്തിനിടെയാണ് ഇരുപത്തിയൊന്ന് വയസുകാരിയായ നോദീപ് കൗറിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഒന്നരമാസത്തിന് ശേഷമാണ് ഇവർക്ക് ജാമ്യം പോലും ലഭിച്ചത്.

Read Also: ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE