ഐഎന്‍എസ് കരഞ്ച് അന്തര്‍വാഹിനി ഇനി നാവികസേനയുടെ ഭാഗം

By News Desk, Malabar News

മും​ബൈ: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് ക​ര​ഞ്ച് ഇ​നി നാ​വി​ക​സേ​ന​യു​ടെ ഭാഗം. മും​ബൈ മാ​സ​ഗോ​ൺ ക​പ്പ​ൽ നി​ർ​മാ​ണ ​ശാ​ല​യി​ലാ​ണ് ക​മ്മീ​ഷ​ൻ ചെയ്‌ത​ത്. ച​ട​ങ്ങി​ൽ നാ​വി​ക​സേ​ന മേ​ധാ​വി അഡ്‌മി​റ​ൽ ക​രം​ബീ​ർ സിം​ഗ്, മു​ൻ നാ​വി​ക​സേ​ന മേ​ധാ​വി വിഎ​സ് ഷെ​ഖാ​വ​ത്ത് അടക്കമുള്ള​വ​ർ പ​ങ്കെ​ടു​ത്തു.

ഫ്ര​ഞ്ച് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​സ​ഗോ​ൺ ഡോ​ക്ക് ലി​മി​റ്റ​ഡാ​ണ് (എം​ഡി​എ​ൽ) അ​ന്ത​ർ​വാ​ഹി​നി നിർ​മ്മി​ച്ച​ത്. 1565 ട​ണ്‍ ഭാ​ര​മു​ള്ള ഈ ​അ​ന്ത​ര്‍​വാ​ഹി​നി സ്‌കോർപ്പിയൻ വിഭാഗത്തില്‍ പെടുന്നു. ഡീസല്‍ ഇലക്‌ട്രിക് അറ്റാക്ക് അന്തര്‍ വാഹിനികളാണ് സ്‌കോർപ്പിയൻ വിഭാഗത്തില്‍ വരുന്നത്.

ഈ വിഭാഗത്തില്‍പെടുന്ന ഇന്ത്യയുടെ മൂന്നാമത്തെ അന്തര്‍ വാഹിനിയാണിത്. ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖന്ധേരി എന്നിവ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാണ്. ഇവയും എംഡിഎല്ലില്‍ തന്നെയാണ് നിര്‍മ്മിച്ചത്.

ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് എംഡിഎല്ലിന് 2005ല്‍ ഇന്ത്യ ഓഡര്‍ നല്‍കിയത്. ഇപ്പോള്‍ നാവിക സേനയുടെ ഭാഗമായ ഐ​എൻ​എസ് കരഞ്ച് വെസ്‌റ്റേൺ നേവല്‍ കമാനിന്റെ ഭാഗമാകും. അ​ന്ത​ർ​വാ​ഹി​നി​യു​ടെ ക​ട​ലി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Read Also: കേരളത്തിൽ നിന്നുള്ളവർക്ക് ദക്ഷിണ കന്നഡയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE