മക്കളുടെ വിവാഹദിനത്തിൽ മറ്റൊരു കുടുംബത്തിനും തണലായി എൻപി അഷ്‌റഫ്‌

മതേതരത്വം മുറുകെപ്പിടിക്കുന്ന അഷ്‌റഫ്‌, ഇസ്‌ലാമിക ആചാരങ്ങൾ അനുസരിച്ച് തന്റെ മക്കളുടെ നിക്കാഹ് നടത്തിയ അതേവേദിയിൽ തന്നെയാണ് മനക്കൽ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഹൈന്ദവ ആചാരപ്രകാരമുള്ള മറ്റൊരു വിവാഹവും നടത്തി മാതൃകയായത്.

By Senior Reporter, Malabar News
NP Ashraf Supports Another Family on His Childrens Wedding Day
Image Designed by Team MN

പൊന്നാനി: സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹവും നടത്തി നൈതല്ലൂർ സ്വദേശി എൻപി അഷ്റഫ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയ മാതൃകയായി.

തന്റെ രണ്ട് പെൺമക്കളായ ഡോ. അമൽ, ഖദീജ മുഫ്‌റ എന്നിവരുടെ വിവാഹചടങ്ങ് നടന്ന വേദിയിൽ തന്നെയാണ് മറ്റൊരു യുവതിക്കും വിവാഹജീവിതത്തിലേക്കുള്ള വഴിയൊരുക്കിയത്. ഇസ്‌ലാമിക ആചാരങ്ങൾ അനുസരിച്ച് തന്റെ മക്കളുടെ നിക്കാഹ് നടത്തിയ അതേവേദിയിൽ തന്നെയാണ് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹവും നടത്തിയത്.

പെൺകുട്ടിയും വരനും ഇരുവരുടെയും ബന്ധുക്കളും സ്‌റ്റേജിലെത്തുകയും ഹൈന്ദവ ആചാരപ്രകാരം നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മിന്നുകെട്ടുകയും ചെയ്‌താണ്‌ ഇരുവരും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഭക്ഷണവും വസ്‌ത്രവും ഉൾപ്പടെയുള്ള വിവാഹചെലവുകൾ വഹിച്ചതിനൊപ്പം മൂന്നുപവൻ സ്വർണം സമ്മാനമായി നൽകാനും എൻപി അഷ്‌റഫ്‌ മറന്നില്ല.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കേന്ദ്ര സെക്രട്ടറിയാണ് എൻപി അഷ്‌റഫ്‌. സംഘടന മുന്നോട്ടുവെച്ച, അംഗങ്ങൾ സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം മറ്റൊരു പെൺകുട്ടിയുടെ വിവാഹമെങ്കിലും ഏറ്റെടുത്ത് നടത്താൻ ശ്രമിക്കണമെന്ന ആശയമാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്.

അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹചടങ്ങിൽ നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിക്കൊപ്പം കെപി നൗഷാദലി എംഎൽഎ, മഖ്‌ദും എംപി മുത്തുക്കോയ തങ്ങൾ, എക്‌സ്‌ എംപി സി ഹരിദാസ്, സിഎസ് പൊന്നാനി, എൻപി കുഞ്ഞിമോൻ, പി കോയക്കുട്ടി മാസ്‌റ്റർ, കെ സിദ്ധീഖ് മൗലവി അയിലക്കാട്, സിവി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്‌റ്റർ, മുജീബ് കിസ്‍മത്ത്, ശാരദ ടീച്ചർ, റംല കെപി എന്നിവർ ഉൾപ്പടെ നിരവധി വ്യക്‌തികൾ പങ്കെടുത്തു.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE