മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; തുടർച്ചയായ മൂന്നാം സെമി

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. 60ആം മിനിറ്റിൽ കിലിയൻ എംബപെയും 66ആം മിനിറ്റിൽ ഉസ്‌മാൻ ഡെംബലെയുമാണ് ഫ്രാൻസിന് വേണ്ടി സ്‌കോർ ചെയ്‌തത്‌.

By Senior Reporter, Malabar News
france football team
Kylian Mbappe (Image Courtesy: USA Today)

ബോസ്‌റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2-0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്.

ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്‌പെയിൻ-ബെൽജിയം പോരാട്ടത്തിൽ വിജയിക്കുന്ന ടീമാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. മൽസരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 60ആം മിനിറ്റിൽ കിലിയൻ എംബപെയും 66ആം മിനിറ്റിൽ ഉസ്‌മാൻ ഡെംബലെയുമാണ് ഫ്രാൻസിന് വേണ്ടി സ്‌കോർ ചെയ്‌തത്‌.

ഡിസൈർ ഡൂയെയുടെ പക്കൽ നിന്ന് അസിസ്‌റ്റ് സ്വീകരിച്ചാണ് എംബപെ മൽസരത്തിലെ ആദ്യ ഗോൾ നേടിയത്. ടൂർണമെന്റിലെ എംബപെയുടെ എട്ടാമത്തെ ഗോളാണിത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. അർജന്റീനയുടെ ലയണൽ മെസ്സിക്ക് ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്‌ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE