തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിൽസയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആശുപത്രി അധികൃതർ പറഞ്ഞെന്നാണ് കുടുംബത്തിന്റെ ആരോപണം. അരമണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണത്. കൃത്യസമയത്ത് ചികിൽസ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.
രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. നടപടി സ്വീകരിക്കാതെ രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. അതേസമയം, പരാതി രേഖാമൂലം നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടതായി നെയ്യാറ്റിൻകര ഡിവൈഎസ്പി സുനിൽ കുമാർ പറഞ്ഞു. പരാതിയിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘ജനനായകന്’ ഒടുവിൽ പ്രദർശനാനുമതി; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്


































