കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ളോക്ക് ടവർ തകർന്നു വീണു. രണ്ടാം നമ്പർ പ്ളാറ്റ്ഫോമിലേക്കാണ് തകർന്നു വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ളാറ്റ്ഫോമിലെ വൈദ്യുതി റദ്ദാക്കി. ഇതോടെ ട്രെയിൻ സർവീസുകൾ വൈകും.
കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ളാറ്റ്ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.05ന് പുറപ്പെടേണ്ട ട്രെയിനാണിത്. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവായത്. ചില ജീവനക്കാർ ഓടിമാറുകയും ചെയ്തു. ക്ളോക്ക് ടവറിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.
150 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കനത്ത മഴയാണ് പെയ്തിരുന്നത്. ഇതേത്തുടർന്ന് ക്ളോക്ക് ടവർ തകർന്നു വീണേക്കാമെന്ന മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

































