ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എംബിഎ സർട്ടിഫിക്കറ്റ് കൈയിൽ പിടിച്ച് ജോലി ആവശ്യപ്പെടുന്ന ചെറുപ്പക്കാരന് ഇലക്ഷൻ ടിക്കറ്റ് കൈയിൽ നൽകുന്ന കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
The Jobless youth are now afraid to come out & ask for jobs. The BJP is handing them Election tickets in Kerala! pic.twitter.com/svjuCeJhQV
— Prashant Bhushan (@pbhushan1) March 17, 2021
നേരത്തെ വയനാട് മാനന്തവാടിയിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ പിൻമാറിയത് വലിയ വാർത്തയായിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠൻ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയത്. സ്ഥാനാർഥിയായി നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച ജോലി ചെയ്ത് കുടുംബവുമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read also: ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ