തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ

By Trainee Reporter, Malabar News
Prashant-Bhushan
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എംബിഎ സർട്ടിഫിക്കറ്റ് കൈയിൽ പിടിച്ച് ജോലി ആവശ്യപ്പെടുന്ന ചെറുപ്പക്കാരന് ഇലക്ഷൻ ടിക്കറ്റ് കൈയിൽ നൽകുന്ന കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

നേരത്തെ വയനാട് മാനന്തവാടിയിൽ ബിജെപി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച മണികണ്‌ഠൻ എന്ന മണിക്കുട്ടൻ പിൻമാറിയത് വലിയ വാർത്തയായിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് മണികണ്‌ഠൻ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയത്. സ്‌ഥാനാർഥിയായി നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച ജോലി ചെയ്‌ത്‌ കുടുംബവുമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read also: ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE