മുംബൈ: കോവിഡ് ദേശീയ പ്രശ്നമാണെന്നും ഇതിനെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മഹാരാഷ്ട്രയിൽ കോവിഡ് വാക്സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
കോവിഡ് വാക്സിൻ ക്ഷാമത്തിൽ വാക്സിനേഷൻ സെന്റർ അടച്ചെന്ന ബോർഡാണ് പ്രദർശിപ്പിച്ചത്. ഇത് വിവാദമായതോടെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയെ മന്ത്രി അതൃപ്തി അറിയിക്കുക ആയിരുന്നു.
വിഷയം രാഷ്ട്രീയ വൽക്കരിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. മഹാരാഷ്ട്രയുടെ പക്കൽ 15.63 ലക്ഷം വാക്സിൻ ഡോസുകൾ സ്റ്റോക്കുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.