കോവിഡ്; നടൻ വീര സാഥിദാർ വിടവാങ്ങി

By Staff Reporter, Malabar News
veera sathidar
വീര സാഥിദാർ

ന്യൂഡെൽഹി: ദേശിയ പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയ പ്രശസ്‌ത ചിത്രം ‘കോർട്ടി’ലൂടെ ശ്രദ്ധേയനായ നടൻ വീര സാഥിദാർ വിടവാങ്ങി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു മരണം. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയിൽ ഏറെയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം.

അഭിനേതാവ് എന്നതിന് പുറമെ എഴുത്തിലും സംഗീതത്തിലും പെയിന്റിങ്ങിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. ശക്‌തമായ രാഷ്‌ട്രീയ നിലപാടുകൾ കൈക്കൊണ്ട വ്യക്‌തി കൂട്ടിയായിരുന്നു അദ്ദേഹം. 1960ൽ നാഗ്‌പൂരിൽ ആയിരുന്നു ജനനം.

ഇന്ത്യൻ നിയമ വ്യവസ്‌ഥയെ കുറിച്ച് അതിശക്‌തമായി സംസാരിച്ച ചിത്രമായിരുന്നു 2014ൽ ചൈതന്യ തംഹാനെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കോർട്ട്’. നാരായൺ കാംബ്‌ളെ എന്ന ഗായകനെതിരെയുള്ള കേസ് വിസ്‌താരത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആ വേഷം വീര സാഥിദാറിൽ ഭദ്രമായിരുന്നു. മികച്ച നിരൂപക പ്രശംസയാണ് ചിത്രത്തിലെ മികവുറ്റ പ്രകടനത്തിലൂടെ അദ്ദേഹം നേടിയത്.

മാത്രവുമല്ല ആ വർഷത്തെ മികച്ച സിനിമക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രം ഓസ്‌കാറിനായി നാമനിർദേശവും ചെയ്യപ്പെട്ടിരുന്നു. കൂടാതെ വെനീസ്, സിംഗപ്പൂർ ഫിലിം ഫെസ്‌റ്റിവലുകളിൽ ചിത്രം നിരവധി അവാർഡുകൾ നേടിയിരുന്നു.

Read Also: മന്ത്രി കെടി ജലീൽ രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE