വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് പൂട്ടിയിട്ടു; പ്രതി പിടിയിൽ

By Desk Reporter, Malabar News
Rape case in Malappuram
Representational Image
Ajwa Travels

തിരുവനന്തപുരം: വിതുരയില്‍ വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിൽ. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്. 14 വയസുള്ള ദളിത് പെൺകുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഇയാളുടെ വീട്ടിൽ പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.

തിങ്കളാഴ്‌ച രാത്രി 12 മണിക്കാണ് പെണ്‍കുട്ടിയെ അനീഷ് തട്ടികൊണ്ട് പോയത്. ഇയാളുടെ വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കൾ വിതുര പോലീസില്‍ പരാതി നല്‍കി.

പോലീസ് അന്വേഷണം തുടങ്ങിയത് മനസിലാക്കിയ പ്രതി പെൺകുട്ടിയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയ ശേഷമാണ് പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് മനസിലാക്കിയത്. വീട്ടില്‍ പൂട്ടിയിട്ട നിലയിലായിരുന്ന പെൺകുട്ടിയെ പിന്നീട് പോലീസെത്തി മോചിപ്പിച്ചു. എസ്‌സി, എസ്‌ടി അട്രോസിറ്റീസ്, പോക്‌സോ നിയമപ്രകാരവും കേസ് രജിസ്‌റ്റർ ചെയ്‌തു.

Most Read:  ജനം തെരുവിലിറങ്ങി; ഹെയ്‌തിയിൽ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE