കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. ഇടപ്പള്ളി കുന്നുംപുറത്താണ് തീപിടുത്തം ഉണ്ടായത്. മുകൾ നിലയിൽ ലോഡ്‌ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.
കെട്ടിടത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തേക്ക് എത്തിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വളരെ വൈകിയാണ് ഫയർ ഫോഴ്‌സ് സ്‌ഥലത്ത് എത്തിയത്. ഫയർ ഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തതിന്റെ കാരണം വ്യക്‌തമല്ല.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ