ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ പരമാവധി സംഭരണ ശേഷിയായ 142 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ് തുടരുന്നത്. ഇതേ തുടർന്ന് അണക്കെട്ടിലെ 6 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 30 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്.
ജലനിരപ്പ് പരമാവധി സംഭരണ ശേഷി എത്തിയതോടെയാണ് കൂടുതൽ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതിലൂടെ 2,523.69 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കൂടാതെ 1,867 അടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. മുല്ലപ്പെരിയാറിൽ പരമാവധി സംഭരണ ശേഷിയായ 142 അടി വരെ ജലം സംഭരിക്കാൻ തമിഴ്‌നാടിന് നിലവിൽ അനുവാദമുണ്ട്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും ശക്‌തമായി തുടരുകയാണ്. വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നീരൊഴുക്ക് ശക്‌തമായി തുടരുന്നത്. കൂടാതെ പെരിയാറിന്റെ തീരത്തുള്ള ആളുകൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.
Read also: എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം