കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

By Staff Reporter, Malabar News
koyilandy-taluk-hospital
കൊയിലാണ്ടി താലൂക്ക് ആശുപതിക്ക് വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപരേഖ

കൊയിലാണ്ടി: കാലങ്ങളായുള്ള കൊയിലാണ്ടിക്കാരുടെ ആവശ്യം നിറവേറുന്നു.സർക്കാർ താലൂക്ക് ആശുപത്രി കർമപദ്ധതി അനുസരിച്ച് നിർമിക്കുന്ന പുതിയ ഒൻപത് നില കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം ടെൻഡർ ചെയ്‌തു. കിഫ്ബിയിൽനിന്ന് അനുവദിച്ച 24 കോടി രൂപയാണ് ആദ്യഘട്ടത്തിന് വിനിയോഗിക്കുന്നതെന്ന് കെ ദാസൻ എംഎൽഎ അറിയിച്ചു.

ഇപ്പോഴത്തെ അഞ്ചുനില കെട്ടിടത്തിന് തെക്കുഭാഗത്തായി സ്‌ഥിതി ചെയ്യുന്ന എല്ലാ പഴയകെട്ടിടങ്ങളും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പദ്ധതിയുടെ കൺസൾട്ടൻസിയായ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനം വാപ്‌കോസ് ആണ് പ്രവൃത്തി ടെൻഡർ ചെയ്‌തത്‌.

താഴെനിലയുടെ നിർമാണം കൂടാതെ ഒന്നും രണ്ടും നിലകൾ കൂടി ആദ്യഘട്ടത്തിൽ നിർമിക്കും. ആകെ 5685 ചതുരശ്ര മീറ്റർ വിസ്‌തൃതിയാണ് കെട്ടിടത്തിനുണ്ടാവുക. താഴെ നിലയിൽ റിസപ്ഷൻ, ഓഫീസ്, ഫാർമസി, എല്ലാ വിഭാഗം സ്‌പെഷ്യാലിറ്റി ഒപികൾ, എക്‌സ്‌റേ ,പോലീസ് ഇൻക്വസ്‌റ്റ് മുറി, മോർച്ചറി, ഇലക്‌ട്രിക്കൽ റൂം, സെക്യൂരിറ്റി റൂം, ഫയർ കൺട്രോൾ റൂം എന്നിവ സജ്ജീകരിക്കും.

ഒന്നാമത്തെ നിലയിൽ ഗൈനക്കോളജി വിഭാഗം, ദന്തൽ വിഭാഗം, കൗൺസലിങ്‌ റൂം, മെഡിക്കൽ റെക്കോഡ്‌ റൂം എന്നിവയുണ്ടാവും. രണ്ടാമത്തെനിലയിൽ കഫ്റ്റീരിയ, ബ്ളഡ് സ്‌റ്റോറേജ് റൂം, വിവിധ ലാബുകൾ, വിവിധ ഐസിയുകൾ എന്നിവയാണ് ക്രമീകരിക്കുക.

ഇത് കൂടാതെ ബയോഗ്യാസ് പ്ളാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ളാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ളാന്റ്, സെൻട്രലൈസ്‌ഡ് മെഡിക്കൽ ഗ്യാസ് സിസ്‌റ്റം എന്നിവയും ഒരുക്കും. ടെൻഡർ നടപടികൾ അവസാനിച്ചാൽ വൈകാതെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികളിലേക്ക് കടക്കും.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE