ചൈനയിൽ 133 യാത്രക്കാരടങ്ങിയ വിമാനം തകർന്നു വീണു

By Staff Reporter, Malabar News
china-flight-crash
Ajwa Travels

ബീജിംഗ്: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം ദക്ഷിണ മേഖലയില്‍ തകര്‍ന്നു വീണു. 133 പേരുമായിട്ടാണ് വിമാനം പുറപ്പെട്ടത്. അപകടത്തിന്റെ വ്യാപ്‌തി എത്രത്തോളമാണെന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. വുഷു നഗരത്തിലെ ഗ്രാമീണ മേഖലയിലാണ് ബോയിംഗ് 737 എന്ന വിമാനം തകര്‍ന്നു വീണത്.

വലിയ തീഗോളം ഇവിടെ കണ്ടതായി ചൈനയിലെ പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോര്‍ട് ചെയ്‌തു. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

വിമാനം തകരാനിടയായ കാരണം വ്യക്‌തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്‌ഥലത്തേക്ക് എത്തിയിട്ടുണ്ടെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ പറയുന്നു. പ്രാദേശിക സമയം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 1.11നാണ് വിമാനം പുറപ്പെട്ടത്.

Read Also: നമ്പർ 18 പോക്‌സോ കേസ്; റോയ് വയലാട്ടിനും, സൈജു തങ്കച്ചനും ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE