കൊച്ചി: പോക്‌സോ കേസിൽ അറസ്‌റ്റിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും കൂട്ടുപ്രതി സൈജു തങ്കച്ചനും എറണാകുളം പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയായ അഞ്‌ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ മുന്‍കൂർ ജാമ്യം നൽകിയിരുന്നു.
കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോർട്ട് കൊച്ചി പോലീസ് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്. 2021 ഒക്‌ടോബര്‍ 20ന് റോയിയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും സൈജു തങ്കച്ചനും ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെ മരണപ്പെട്ട വാഹനാപകട കേസിലും ഇരുവരും പ്രതികളാണ്.
Read Also: കെ-റെയിൽ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി