ജമ്മുവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു

By Staff Reporter, Malabar News
Malabarnews-kashmeer
Mohammed Shareef, Image Courtesy: IndiaToday
Ajwa Travels

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. കാശ്‌മീര്‍ പൊലീസിലെ ഇൻസ്‌പെക്‌ടറായ മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ കൊണ്ടു പോവുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. മേഖല മുഴുവന്‍ സൈന്യം അടച്ചുപൂട്ടി.

അതേ സമയം ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാള്‍ ഏത് സംഘടനയുടെ പ്രവര്‍ത്തകനാണ് എന്നത് വ്യക്തമായിട്ടില്ല.

മേല്‍ഹോരാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രണ്ടിലധികം ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുക ആണെന്നും അവര്‍ അറിയിച്ചു.

Read Also: ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബം​ഗ്ലാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE