അഭിമന്യു വധക്കേസ്: ഒരാൾ കൂടി പിടിയിൽ

By Desk Reporter, Malabar News
abhimanyu alappuzha murder
Ajwa Travels

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്‌ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ സമർപ്പിച്ചു. അഞ്ച് പ്രതികളാണ് നിലവിൽ റിമാൻഡിൽ കഴിയുന്നത്. കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി 10 മണിയോടെയാണ് വള്ളികുന്നം സ്വദേശിയായ 15കാരൻ അഭിമന്യു കൊല്ലപ്പെട്ടത്.

അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്‌ഐ പ്രവർത്തകനുമായ അനന്തുവിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉൽസവ സ്‌ഥലത്ത് പ്രതികൾ എത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.

അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഠാര പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Also Read:  വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE