അർഹരായവരിൽ പകുതിയോളം പേർക്കും വാക്‌സിൻ നൽകാനായത് നേട്ടം; പ്രധാനമന്ത്രി

By Staff Reporter, Malabar News
Narendra Modi
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്‌തി നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും കോവിഡ് നിബന്ധനകൾ വീഴ്‌ചകൂടാതെ പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്‌ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 139 കോടിയിലധികം (1,39,02,60,790) വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 21 കോടിയിൽ അധികം (21,06,50,896) കോവിഡ് വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 24,55,911 ഡോസ് വാക്‌സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 127.93 കോടി (1,27,93,09,669) കടന്നിട്ടുണ്ട്. 1,32,86,429 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിൻ നൽകിയത്.

Read Also: തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE