മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

By News Desk, Malabar News
accidents
Representational image

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്‌ത്യൻമുഴി തടപ്പറമ്പില്‍ കൃഷ്‌ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14) എന്നിവരാണ് മരിച്ചത്. മുക്കം മാമ്പറ്റ ബൈപ്പാസില്‍ കുറ്റിപ്പാല പുറ്റാട് റോഡിന് സമീപം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിയോടെ ആയിരുന്നു അപകടം.

മുക്കത്ത് നിന്നും പുസ്‌തകങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന അനന്ദുവും സ്‌നേഹയും. ഇവർ സഞ്ചരിച്ച ബൈക്കില്‍ എതിർ ദിശയിൽ നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഇരുവരുടേയും ദേഹത്തിലൂടെ ടിപ്പര്‍ കയറി ഇറങ്ങി ഇരുവരും തല്‍ക്ഷണം മരിച്ചു.

മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ നീക്കം ചെയ്‌തത്‌. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Kerala News: ന്യൂനമർദ്ദം; സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച മുതൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE