ആലപ്പുഴ ഇരട്ട കൊലപാതകങ്ങൾ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി

By Web Desk, Malabar News
Ajwa Travels

കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രഞ്‌ജിത്തിന്റെ കൊലപാതകത്തിൽ സംശയിക്കുന്നവരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയിൽ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്‌ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്.

അന്വേഷണത്തിന്റെ ഭാ​ഗമായി സമൂഹ മാദ്ധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്‌റ്റുകളിൽ നടപടി ഉണ്ടാകും. സംഭവങ്ങൾക്ക് പിന്നിലെ ​ഗൂഢാലോചന വിശദമായി അന്വേഷിക്കുമെന്നും എഡിജിപി വ്യക്‌തമാക്കി.

Read Also: ഫിലിപ്പീന്‍സില്‍ നാശം വിതച്ച് സൂപ്പര്‍ ടൈഫൂണ്‍ റായ്; 375 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE