ആഫ്രിക്കൻ പന്നിപ്പനി; കർഷകർ ആശങ്കയിൽ

By News Desk, Malabar News
Representational image

കൽപറ്റ: ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാരിന്റെ മുൻകരുതൽ നടപടികൾ ജില്ലയിലെ ഫാമുകളിലെ പന്നികൾക്കു തീറ്റ ലഭിക്കുന്നതിനു തിരിച്ചടിയാകുമെന്ന ആശങ്കയിൽ പന്നി കർഷകർ. സർക്കാ‍ർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, മറ്റിടങ്ങളിൽ നിന്ന് ഫാമുകളിലേക്ക് തീറ്റയെത്തിക്കാൻ സാധിക്കാത്ത അവസ്‌ഥയാണെന്ന് കർഷകർ പറയുന്നു.

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചുവെന്ന വാർത്ത വന്നതോടെ മറ്റു ജില്ലകളിലേക്ക് ഇവിടെ നിന്ന് വാഹനവുമായി തീറ്റയെടുക്കാൻ പോകാൻ കഴിയാത്ത അവസ്‌ഥയുമുണ്ട്. കണ്ണൂരിലേക്ക് ഉൾപ്പെടെ ഇന്നു മുതൽ ഇവിടെനിന്നുള്ള വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ 500 ഫാമുകളിലായി 20,000ത്തിലധികം പന്നികളാണുള്ളത്. ഇവക്ക് കൃത്യമായ തീറ്റ നൽകാനായില്ലെങ്കിൽ കർഷകർ പ്രതിസന്ധിയിലാകും.

മാനന്തവാടിയിലെ 10 കിലോമീറ്റർ നിരീക്ഷണ മേഖലയിലെ ഫാമുകളിലേക്ക് അടിയന്തരമായി തീറ്റ ലഭ്യമാക്കാനും സർക്കാർ ഇടപെടണം. രോഗം സ്‌ഥിരീകരിച്ച ഫാമുമായി സമ്പർക്കമില്ലാതെ മറ്റിടങ്ങളിൽ നിന്ന് തീറ്റയെത്തിക്കാൻ കർഷകർ തയാറാണ്. അതിനുള്ള സൗകര്യം സർക്കാർ ഒരുക്കണം. നിലവിൽ ഫാമിലെ പന്നികൾക്ക് ലക്ഷണമില്ലാത്തതിനാൽ കൂടുതൽ നിരീക്ഷണം നടത്തിയായിരിക്കണം തുടർ നടപടി സ്വീകരിക്കേണ്ടതെന്നാണ് കർഷകരുടെ ആവശ്യം.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE