പ്രായപരിധി ഏർപ്പെടുത്തി സിപിഐ; ദേശീയ കൗൺസിൽ അംഗങ്ങളുടെ പരമാവധി പ്രായം 75

By Team Member, Malabar News
Age Limit In CPI Also In India And Maximum Age Of Member of National Council Is 75
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കർശനമാക്കുന്നു. ഡെൽഹിയിൽ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസായും, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസായും പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ വനിതകൾക്ക് 15 ശതമാനം സംവരണവും, പട്ടിക വിഭാഗങ്ങൾക്കും, ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ വിശാലമതേതര കൂട്ടായ്‌മ വേണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ നയം വ്യക്‌തമാക്കി.

Read also: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം; സമഗ്ര പദ്ധതിയുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE