അഗ്‌നിപഥ് പ്രതിഷേധം; എഎ റഹീം എംപിയെ വിട്ടയച്ചു

By Staff Reporter, Malabar News
a-a-rahim
Ajwa Travels

ന്യൂഡെൽഹി: അഗ്‌നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത എഎ റഹീം എംപിയെ അർധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല. എഎ റഹീം എംപിക്കൊപ്പം പ്രതിഷേധിച്ചവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം പോലീസ് സ്‌റ്റേഷനില്‍ തുടരുകയാണ്. എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പോലീസ് നടപടിയെടുത്തതെന്ന് എഎ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡെല്‍ഹി പോലീസ് ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്.

എംപിയേയും വനിതാ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. റഹീമിനെ കൂടാതെ എസ്എഫ്ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയിരുന്നു.

Read Also: ജീവിതം പ്‌ളാസ്‌റ്റിക് ഷെഡിൽ, തിരിഞ്ഞുനോക്കാതെ സർക്കാർ; ദുരന്തബാധിതരുടെ ദുരിതമൊഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE