കാർഷിക നിയമം; പഞ്ചാബ് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

By Staff Reporter, Malabar News
Tripura Assembly Elections; BJP manifesto will be released today
Representational Image
Ajwa Travels

ചണ്ഡീഗഡ്: നേതാക്കള്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിടുന്നതോടെ പഞ്ചാബില്‍ അടിയന്തരയോഗം വിളിച്ച് ബിജെപി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാർട്ടി വിട്ട് ശിരോമണി അകാലിദളില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംസ്‌ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തു.

ആറ് വര്‍ഷം മുന്‍പ് ബിജെപിയില്‍ നിന്ന് പുറത്താക്കിയ മുന്‍മന്ത്രി അനില്‍ ജോഷി കഴിഞ്ഞ ദിവസമാണ് ശിരോണി അകാലിദളില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംസ്‌ഥാന-ജില്ലാ നേതൃത്വത്തില്‍പ്പെട്ട മുതിർന്ന നേതാക്കളും ശിരോമണി അകാലിദളില്‍ ചേര്‍ന്നിരുന്നു. മുന്‍ എംഎല്‍എ സുഖ്‌പാൽ സിംഗ് നന്നു കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

കാര്‍ഷിക നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. ദക്ഷിണ പഞ്ചാബിലെ ബിജെപിയുടെ സുപ്രധാന നേതാക്കളില്‍ ഒരാളാണ് സുഖ്‌പാൽ സിംഗ് നന്നു. സുഖ്‌പാലിന്റെ രാജിയെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയാണ് സംസ്‌ഥാന ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്.

Read Also: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE