ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യോമസേന; വിതരണ ദൗത്യം ഏറ്റെടുത്തു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനൊപ്പം ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ വ്യോമസേന രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണ ദൗത്യം വ്യോമസേന ഏറ്റെടുത്തു. വിവിധ ഫില്ലിങ് സ്‌റ്റേഷനുകൾക്ക് ആവശ്യമായ വലിയ ഓക്‌സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള നടപടികൾ വ്യോമസേന ആരംഭിച്ചു കഴിഞ്ഞു.

വ്യോമസേനയുടെ സി- 17, ഐഎൽ- 76 ചരക്ക് ഗതാഗത വിമാനങ്ങൾ ഉപയോഗിച്ചാണ് വൻതോതിൽ ഓക്‌സിജൻ ടാങ്കറുകൾ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. കൂടാതെ, ആരോഗ്യ പ്രവർത്തകർ, അടിയന്തര ഉപകരണങ്ങൾ, മരുന്നുകൾ അടക്കമുള്ളവ വിവിധ കോവിഡ് ആശുപത്രികളിൽ എത്തിക്കാനും സേനയുടെ സേവനം ലഭ്യമാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഡെൽഹി അടക്കം വിവിധ സംസ്‌ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ജർമനിയിൽ നിന്ന് ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന മൊബൈൽ പ്‌ളാന്റുകളും കണ്ടെയ്‌നറുകളും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 23 മൊബൈൽ ഓക്‌സിജൻ ഉൽപാദന പ്‌ളാന്റുകളാണ് ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Also Read: ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE