എകെജി സെന്റർ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്

By Central Desk, Malabar News
AKG center attack _ Crime branch says Jitin has confessed to the crime
Ajwa Travels

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ജിതിൻ.

ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ജിതിനാണ് സ്ഫോടക വസ്‌തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്നാണ് സൂചന. സ്‌കൂട്ടര്‍ എത്തിച്ചത് മറ്റെരാളാണെന്നാണ് വിവരം.

ആക്രമം നടത്തുമ്പോൾ പ്രതി ധരിച്ചിരുന്ന വസ്‌ത്രങ്ങൾ ഒരു പ്രത്യേക ബ്രാൻഡിന്റേതാണെന്നു പരിശോധനയിൽ മനസിലായിരുന്നു. വസ്‌ത്രങ്ങൾ വിറ്റ ഷോപ്പിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടീ ഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്നു ഉറപ്പു വരുത്തി. ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്.

എകെജി സെന്റർ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് കേസില്‍ പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ പിടികൂടിയത്‌. ജൂൺ മുപ്പതിന് രാത്രി 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ ആൾ സ്‌ഫോടക വസ്‌തു എറിയുകയായിരുന്നു. കേസിന്റെ ഭാഗമായി നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്‌തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

സിപിഐഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെന്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപിഐഎം അന്നേ ആരോപിച്ചിരുന്നു. ചുവന്ന ഡിയോ സ്‌കൂട്ടർ ഇനി കസ്‌റ്റഡിയിൽ എടുക്കാനുണ്ട്. ഇതെത്തിച്ച ആളും ഉടനെ പിടിയിലാകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE