സർവകക്ഷി യോഗം ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

By Desk Reporter, Malabar News
government-to-take-decision-on-birth-certificate
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. 11 മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്‌സഭാ സ്‌പീക്കർ ഓം ബിർല വിളിച്ച സഭാ നേതാക്കളുടെ യോഗം വൈകുന്നേരം നാല് മണിക്ക് ചേരും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മോദി പങ്കെടുക്കുന്ന എൻഡിഎ യോഗവും ഇന്ന് നടക്കും.

അതേസമയം, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് പാർടി എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിൻമേലുമാണ് വിവിധ യോഗങ്ങളിലെ ചർച്ച.

നാളെ (തിങ്കളാഴ്‌ച) മുതൽ ഓഗസ്‌റ്റ് 13 വരെയാണ് പാർലമെന്റ് വർഷകാല സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 6 വരെയാകും പാർലമെന്റിന്റെ ഇരുസഭകളും ചേരുക.

Most Read:  മാംസനിരോധനം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE