സികെ ജാനുവിന് കോഴ; എം ഗണേഷുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ട് പ്രസീത

By News Desk, Malabar News
പ്രസീത, സികെ ജാനു, കെ സുരേന്ദ്രൻ

കണ്ണൂര്‍: സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്റെ ഒരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട്‌ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പ്രസീത പുറത്തുവിട്ടത്.

സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പുറത്തു വന്ന ഫോണ്‍ സംഭാഷണത്തില്‍ പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തില്‍ അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ട് ഉണ്ടെന്നും ഗണേഷ് തിരിച്ചു മറുപടി പറയുന്നു.

സികെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നല്‍കാന്‍ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ട് ഉണ്ടെന്നായിരുന്നു ഈ സംഭാഷണത്തില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഗണേഷുമായുള്ള ഫോണ്‍ സംഭാഷണം.

സികെ ജാനുവിന് തിരുവനന്തപുരത്ത് വെച്ച് കെ സുരേന്ദ്രന്‍ പത്ത് ലക്ഷവും ബത്തേരിയില്‍ വെച്ച് ബിജെപി ജില്ലാ ഭാരവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ബത്തേരിയില്‍ പണം കൈമാറിയത് ഗണേഷിന്റെ ഇടപെടലിലൂടെയാണെന്നും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച പണം ജാനു സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും പ്രസീത ആരോപിക്കുന്നു.

Also Read: ‘ഇന്ധനനികുതി കുറയ്‌ക്കില്ല’; ആവർത്തിച്ച് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE