ആംബുലൻസ് സർവീസുകൾ ഇനി വിരൽതുമ്പിൽ; പുതിയ ആപ് അവതരിപ്പിച്ച് ഒമാൻ

By News Desk, Malabar News
Ajwa Travels

മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങൾ പെട്ടെന്ന് റിപ്പോർട് ചെയ്യാന്‍ സഹായിക്കുന്ന ‘നിദ’ ഇലക്ട്രോണിക്ക് ആപ്‌ളിക്കേഷനുമായി ഒമാൻ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്‌ളിക്കിലൂടെ ആംബുലന്‍സ് (എസ്‌ഒഎസ്) സംവിധാനം ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇത് സജ്‌ജീകരിച്ചിരിക്കുന്നത്.

സംസാരിക്കാന്‍ കഴിയാത്തവരെയും കേള്‍വി വൈകല്യമുള്ള ആളുകളെയുമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍, പരിക്കുകള്‍, കെട്ടിടങ്ങളും മറ്റും തകര്‍ച്ച, തീപിടിത്തങ്ങള്‍, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ ആപ്പിലൂടെ റിപ്പോർട് ചെയ്യാന്‍ കഴിയും.

ഏറ്റവും അടുത്തുള്ള സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്‌ഥാപനം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഇന്ററാക്‌ടീവ് മാപ്പും ആപ്‌ളിക്കേഷനില്‍ സജ്‌ജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ മുഴുവന്‍ ആളുകളിലേക്കും എളുപ്പത്തില്‍ എത്തിക്കുകയാണ് ആപ്‌ളിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE